പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്ന ട്രാക്ക് പരിപാലന പ്രവൃത്തികൾ സുഗമമാക്കുന്നതിനാണ് തീവണ്ടി സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
നിയന്ത്രണമേർപ്പെടുത്തിയ വണ്ടികൾ
1. ട്രെയിൻ നമ്പർ 16307 – ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് ജനുവരി
07, 14, 21, 28 ,ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട്–കണ്ണൂർ ഭാഗത്ത് ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 12082 – തിരുവനന്തപുരം സെൻട്രൽ–കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി
07, 14, 21, 28 , ഫെബ്രുവരി നാല് തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ ഓടുകയുള്ളൂ.
കോഴിക്കോട്–കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 56603 – കോയമ്പത്തൂർ ജംഗ്ഷൻ–ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ
ജനുവരി 21 ന് കോയമ്പത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
പാലക്കാട് ജംഗ്ഷൻ–ഷൊർണൂർ ജംഗ്ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ചില ട്രെയിൻ സർവീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റം വരുത്തി. ട്രെയിൻ നമ്പർ 56607 – പാലക്കാട് ജംഗ്ഷൻ–നിലമ്പൂർ റോഡ് പാസഞ്ചർ ജനുവരി
11, 18, 26 , 27 തീയതികളിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പകരം ലക്കിടിയിൽ നിന്ന് രാവിലെ 6.32-ന് യാത്ര ആരംഭിക്കും.
പാലക്കാട് ജംഗ്ഷൻ–ലക്കിടി ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കുന്നതാണ്.
ട്രെയിൻ നമ്പർ 66609 – പാലക്കാട് ജംഗ്ഷൻ–എറണാകുളം ജംഗ്ഷൻ മെമു ജനുവരി
26 ന് പാലക്കാട് ജംഗ്ഷന് പകരം ഒറ്റപ്പാലത്ത് നിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും.
പാലക്കാട് ജംഗ്ഷൻ–ഒറ്റപ്പാലം ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.
Latest from Main News
ചെള്ളുപനി തടയാന്‍ ജാഗ്രത വേണം ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥിയെ ഒരു മാസത്തിനുളളില്‍ അറിയാം. ഡി വൈ എഫ് ഐ സംസ്ഥാന
കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ
പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ
കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ







