അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ്ങിന് സന്ദർശകരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ഇത്തവണത്തെ ട്രെക്കിങ് നടക്കുക. ഒരാൾക്ക് ആകെ 3000 രൂപയാണ് നിരക്ക്. ഇതിൽ 2420 രൂപ ട്രെക്കിങ് ഫീസും 580 രൂപ ഇക്കോസിസ്റ്റം മാനേജ്‌മെന്‍റ് ഫീസും ഉൾപ്പെടും.

അതേസമയം, ട്രക്കിങ്ങിന് പോകാൻ താൽപര്യമുള്ളവർ യാത്രയ്ക്ക് ഏഴു ദിവസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (മോഡേൺ മെഡിസിൻ ഡോക്ടറുടേത്) ഹാജരാക്കണം.

ട്രക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ജനുവരി 14 മുതൽ 31 വരെ നടക്കുന്ന ട്രെക്കിങ്ങിനുള്ള ബുക്കിങ് ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കും. അതേസമയം, ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി മൂന്നാം വാരത്തിന്‍റെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രെക്കിങ്ങിന് പോകുന്നവർ ആവശ്യമായ ആരോഗ്യ പരിശോധനകൾ മുൻകൂട്ടി നടത്തേണ്ടതാണ്.

Leave a Reply

Your email address will not be published.

Previous Story

റബർ പുകപ്പുര കത്തിനശിച്ചു

Next Story

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണം കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷികം

Latest from Main News

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം- രോഗം പകരുന്നതെങ്ങനെ?, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം?

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ

ഡെൻമാർക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ