എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും ബോട്ടും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ രക്ഷപ്പെടുത്തി

/

കോഴിക്കോട്: എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ രക്ഷപ്പെടുത്തി. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘വരുണപ്രിയ’ എന്ന ബോട്ടിന്റെ എന്‍ജിന്‍ തകരാറായി 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയ വിവരം ഞായറാഴ്ച വൈകീട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ ബോട്ടും അതിൽ ഉണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു.

ഷിബു, രജീഷ്, വ്യാസൻ, ബാബു, ശ്രീലേഷ്, വിശ്വനാഥൻ, രഞ്ജിത്ത്, രാജേഷ്, കുട്ടൻ, ചന്തൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ്ഹിൽ സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് ഫിഷറീസ് ഗാര്‍ഡ് ബിബിന്‍, കോസ്റ്റല്‍ പോലീസ് ബുവനദാസ്, കോസ്റ്റല്‍ വാര്‍ഡന്‍ ലിപീഷ്, റെസ്ക്യു ഗാര്‍ഡ് ഹമിലേഷ്, മിഥുന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കടലില്‍ പോകുന്ന എല്ലാ യാനങ്ങളും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കരുതുകയും യാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു

Next Story

തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ‘ഇലക്ടൂൺസ്’ മെയ് 29,30 തിയതികളില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ

Latest from Local News

കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റ് നിയമനം

കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഇന്‍ഡസ്ട്രിയല്‍

മൊബൈല്‍ ഫോണ്‍ സര്‍വീസിങ് പരിശീലനം

കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ സര്‍വീസിങ് പരിശീലനത്തിന്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30

സാമുദായിക ധ്രുവീകരണത്തിനെതിരെ ജാഗ്രത പുലർത്തണം: വിസ് സം ജില്ലാ ലീഡേഴ്സ് മീറ്റ്

കൊയിലാണ്ടി : സാമുദായിക ധ്രുവീകരണത്തിനെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണമെന്ന് കൊല്ലം അൽഹിക്മ സെൻ്ററിൽ ചേർന്ന വിസ്ഡം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.