അഡ്വക്കറ്റ് എൻ.ചന്ദ്രശേഖരനെ അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു

കൊയിലാണ്ടി: കർമ്മപഥത്തിൽ 50 വർഷം പൂർത്തീകരിച്ച അഡ്വക്കറ്റ് എൻ.ചന്ദ്രശേഖരനെ അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു. പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ശ്രീ. യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നിഷാ ആനന്ദ്, ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു, വി.പി.സുകുമാരൻ , രാഗം മുഹമ്മദലി, കെ.സുധാകരൻ, കെ. വിനോദ് കുമാർ, എ.വി.ശശി, എം.സതീഷ് കുമാർ,കെ. അശോകൻ , എം.ആർ. ബാലകൃഷ്ണൻ , സി.പി. ആനന്ദൻ, വി.ടി.അബ്ദുറഹിമാൻ , കെ.കെ. ബീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.