സിപിഐഎം ന്റെ ചേമഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയും പാർട്ടി ഏരിയ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന വി. ബാലൻ നായരുടെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ കാഞ്ഞിലശ്ശേരിയിൽ ആചരിച്ചു. പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ ബാലൻ നായരുടെ ഛായചിത്രം പി വിശ്വൻ അനാഛാധനം ചെയ്തു. കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെ ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ അനിൽകുമാർ, ശാലിനി ബാലകൃഷ്ണൻ, എൻ പി ഷൈജു, ബിന്ദു സോമൻ എന്നിവർ സംസാരിച്ചു.
