അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്ക്

അങ്കണവാടികൾ വഴി ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്ക് വിതരണം ചെയ്യുന്നു. ലക്ഷദ്വീപിലെ തിരഞ്ഞെടുത്ത 10 ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും, ഭാരം കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് ലക്ഷദ്വീപ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് 100 രൂപ നിരക്കിൽ ആദ്യ ഘട്ടത്തിൽ 392 കിലോഗ്രാം വരെ ന്യൂട്രിമിക്സ് വാങ്ങാമെന്നറിയിച്ച് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published.