കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇനി മുതൽ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഈ മാസം 17-മുതൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് (പുനഃസംഘടന) തുടങ്ങുന്നതിന്റെ ഭാഗമായി നിബന്ധനകൾ കർശനമാക്കി.

സർക്കാർ, അർധ സർക്കാർ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാർക്കും മത്സരിക്കാനാവില്ല. കുടുംബശ്രീയിൽ അയൽക്കൂട്ടം, ഇതിനുമുകളിൽ എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല ഭരണസംവിധാനമാണുള്ളത്. ഇതിൽ സിഡിഎസ്(കമ്യൂണിറ്റി ഡിവലപ്മെന്റ് സൊസൈറ്റി) ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സിഡിഎസ് അംഗം, എഡിഎസ്(ഏരിയ ഡിവലപ്മെന്റ് സൊസൈറ്റി) ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർക്കാണ് നിബന്ധന.

കുടുംബശ്രീ സംഘടനാസംവിധാനത്തിൽ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഡിഎസിൽനിന്നുള്ള വായ്പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാവർഷവും ഡിസംബറിനു മുൻപ്‌ കുടുംബശ്രീയിൽ ഓഡിറ്റ് പൂർത്തിയാക്കാറുണ്ട്.

ഒരാൾക്ക് രണ്ടുതവണ മാത്രമേ സിഡിഎസ് ചെയർപേഴ്സൺ ആവാൻ കഴിയൂയെന്നും നിബന്ധനയുണ്ട്. അതുപോലെ ഒരു അയൽക്കൂട്ട അംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സിഡിഎസ് അംഗമാകാനും കഴിയില്ല. മാത്രവുമല്ല ആശ വർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങി നിലവിൽ ഏതെങ്കിലും ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്നവർ, വിവിധ ചുമതലകളിലേക്ക് സർക്കാർ നിയോഗിച്ചവർ, കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവർ എന്നിവർക്കും മത്സരിക്കാനാവില്ല. 

Leave a Reply

Your email address will not be published.

Previous Story

അഴിയൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോസ്റ്റർ

Next Story

അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്ക്

Latest from Main News

കേരള സാഹിത്യഅക്കാദമി “കവിത”ശില്പശാലയ്ക്ക്തുടക്കമായി

പേരാമ്പ്ര. യുവ കവികളെ   സൃഷ്ടിപരമായ ലോകത്തേക്ക് നയിക്കുന്നതിന് കേരള സാഹിത്യ അക്കാദമി കോഴിക്കോട് ചക്കിട്ടപ്പാറയിലെ നരിനടയിലുള്ള  ലേ മോണ്ടിഗോ റിസോർട്ടിൽവെച്ച് സംഘടിപ്പിക്കുന്ന

മുൻമന്ത്രിയും എംഎൽഎയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുൻമന്ത്രിയും എംഎൽഎയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ

ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയും, ശ്യാമളയും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ന്യൂഡൽഹിയിലേക്ക്

കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയ്ക്കും, ശ്യാമളയ്ക്കും ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ശ്രീ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇന്നലെ രാത്രിയാണ് സംഭവം. നിലവിൽ സോണിയാഗാന്ധിയുടെ