ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ഇന്ന് (ശനിയാഴ്ച) രാവിലെ ശീവേലിക്കു ശേഷം ആനയെ നടയിരുത്തിയത്. ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. 

ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, അസി.മാനേജര്‍മാരായ രാമകൃഷ്ണന്‍ ( ക്ഷേത്രം), സുന്ദരരാജന്‍ ( ജീവധനം) പാരമ്പര്യവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന പി എ പ്രദീപ്, വസന്ത, കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published.

Previous Story

ഈ മാസം അവസാനത്തോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

Next Story

കൊയിലാണ്ടി കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ ജാനു അമ്മ അന്തരിച്ചു

Latest from Main News

പാളം അറ്റകുറ്റ പണി കാരണം ചില തിവണ്ടികളുടെ യാത്രയിൽ നിയന്ത്രണം

പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്ന ട്രാക്ക് പരിപാലന പ്രവൃത്തികൾ സുഗമമാക്കുന്നതിനാണ് തീവണ്ടി സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ദക്ഷിണ

കേരള സാഹിത്യഅക്കാദമി “കവിത”ശില്പശാലയ്ക്ക്തുടക്കമായി

പേരാമ്പ്ര. യുവ കവികളെ   സൃഷ്ടിപരമായ ലോകത്തേക്ക് നയിക്കുന്നതിന് കേരള സാഹിത്യ അക്കാദമി കോഴിക്കോട് ചക്കിട്ടപ്പാറയിലെ നരിനടയിലുള്ള  ലേ മോണ്ടിഗോ റിസോർട്ടിൽവെച്ച് സംഘടിപ്പിക്കുന്ന

മുൻമന്ത്രിയും എംഎൽഎയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുൻമന്ത്രിയും എംഎൽഎയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ

ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയും, ശ്യാമളയും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ന്യൂഡൽഹിയിലേക്ക്

കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയ്ക്കും, ശ്യാമളയ്ക്കും ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍