ആധാരം രജിസ്ട്രേഷന് സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകളുമായി റജിസ്ട്രേഷൻ വകുപ്പ്

പൊതുജനങ്ങൾക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം ഒഴിവാക്കി ആധാരം രജിസ്ട്രേഷന് സംസ്ഥാനമൊട്ടാകെ സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകൾ (ടെംപ്ലേറ്റ്) ഉപയോഗിക്കാൻ രജിസ്ട്രേഷൻ വകുപ്പ്. 
ഫോം രൂപത്തിലുള്ള 19 ടെംപ്ലേറ്റ് ഉപയോഗിക്കുന്നതിന് ആധാരമെഴുത്തുകാർക്കും അഭിഭാഷകർക്കും മാത്രമേ നിലവിൽ അനുമതിയുള്ളൂവെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ആധാരങ്ങളുടെ രജിസ്ട്രേഷൻ ലളിതവും വേഗത്തിലുമാക്കാനാണ് ടെംപ്ലേറ്റ് സംവിധാനം.

പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ടെംപ്ലേറ്റ് ഉപയോഗിച്ചുള്ള ആധാരം രജിസ്ട്രേഷൻ ആദ്യം നടപ്പാക്കുക. അത് വിലയിരുത്തിയ ശേഷം മറ്റ് സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. കാസർകോട് ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ ടെംപ്ലേറ്റ് സൗകര്യം ഉപയോഗിച്ച് ഓൺലൈനായി ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോമിൽ കൃത്യതയോടെ ചേർത്ത് നൽകുന്നതാണ് ടെംപ്ലേറ്റിൻ്റെ രീതി. അധിക വിവരങ്ങളുണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവും ഉണ്ടാകും. ഇതെല്ലാം ചേർത്ത് ഓൺലൈൻ മുഖേന സബ്രജിസ്ട്രാർക്ക് സമർപ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒടുക്കിയാൽ രജിസ്ട്രേഷൻ പൂർത്തിയാകും. ആധാരം എഴുത്തുകാർ മുഖേനയാകും ഇതെല്ലാം നടപ്പാക്കുക.

Leave a Reply

Your email address will not be published.

Previous Story

ദേശീയ പാത NH 66 മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ടാവണം : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കളക്ടർക്ക് പരാതി നൽകി

Next Story

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Latest from Main News

കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു. മുട്ടയ്ക്ക് എട്ടു രൂപയാണ് വില. നവംബറിൽ ആറുമുതൽ 6.50 രൂപയായിരുന്നു മുട്ടവില.  ബ്രോയിലര്‍ കോഴി ഇറച്ചി

കൊയിലാണ്ടിയില്‍ പ്രവീണ്‍, ബാലുശ്ശേരി വി.ടി.സൂരജ്, പേരാമ്പ്ര ടി.ടി.ഇസ്മയില്‍ …. യു ഡി എഫ് സാധ്യതാ പട്ടിക

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാവുന്നു. നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ

സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ കീം (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്. അന്വേഷണ

ശബരിമല മകരവിളക്ക്: കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി ​ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗം നടത്തി. പമ്പയിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ