ദേശീയ പാത NH 66 മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ടാവണം : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കളക്ടർക്ക് പരാതി നൽകി

ദേശീയ പാത NH 66 മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ടാവണം : ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കളക്ടർക്ക് പരാതി നൽകി.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോവുന്ന നാഷണൽ ഹൈവേ NH 66 ന്റെ തിരുവങ്ങൂർ ഭാഗത്തായി നിർമിക്കുന്ന മേൽപ്പാലത്തിന്റെ പ്രവർത്തി പുരോഗമിക്കുന്നതിനിടെ മുകൾ നിരയിലെ സ്ലാബ് പ്രവർത്തിയിലെ അശ്രദ്ധ കാരണം താഴേക്ക് വീഴുകയുണ്ടായി. ഉദ്യോഗസ്ഥരുടെ അഭാവവും അശ്രദ്ധയും കാരണം പ്രവർത്തിയിലെ അപാകതകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

3500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ, പ്രയാസം അനുഭവിക്കുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായ തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചേമഞ്ചേരി വില്ലേജ് ഓഫീസ്, കാപ്പാട് കടപ്പുറത്തേക്കുള്ള പ്രധാന എൻട്രൻസ് ഉൾപ്പെടെയുള്ള ചേമഞ്ചേരിയിലെ പ്രധാന ടൗണായ തിരുവങ്ങൂരിലെ മേൽപ്പാല നിർമാണം അശാസ്ത്രീയമാണെന്ന് ഷാഫി പറമ്പിൽ എം പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കേന്ദ്ര മന്ത്രി നിതിൻ ഗദ്കരിയെ ഉൾപ്പെടെ നേരിട്ട് അറിയിച്ചിട്ടും ഉള്ളതാണ്. അവധി ദിവസമായതിനാലാണ് കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ ഉപയോഗിക്കുന്ന ഈ പ്രദേശത്തു വലിയ ഒരു ദുരന്തം ഒഴിവായത്.

മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പുരോഗമിക്കുന്ന മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിർത്തിവെക്കണമെന്നും മേൽപ്പാലം എലിവാറ്റഡ് ആക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Next Story

ആധാരം രജിസ്ട്രേഷന് സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകളുമായി റജിസ്ട്രേഷൻ വകുപ്പ്

Latest from Local News

അഭയം സ്കൂളിന്റെ ഇരുപത്തിയഞ്ചാമത് സ്നേഹ വിരുന്ന് ഓട്ടോസ് പൂക്കാടിന്റെ നേതൃത്വത്തിൽ നടന്നു

അഭയം സ്കൂളിന്റെ ഇരുപത്തിയഞ്ചാമത് സ്നേഹ വിരുന്ന് ഓട്ടോസ് പൂക്കാടിന്റെ നേതൃത്വത്തിൽ നടന്നു. ഓട്ടോ പൂക്കാടിന്റെ മുതിർന്ന നേതാവ് മോഹനൻ പൊന്നൻ കുറ്റി,

കൊടുവള്ളി ദേശീയപാതയ്‌ക്ക്‌ സമീപമുള്ള മന്തി കടയിൽ തീപിടിത്തം

കൊടുവള്ളി ദേശീയപാതയ്‌ക്ക്‌ സമീപമുള്ള പാലക്കുറ്റിയിലെ മന്തി കടയിൽ തീപിടിത്തം. കട പൂർണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അഗ്നിരക്ഷാസേനയെത്തി തീ

കൊയിലാണ്ടി ഫിലിം ഫാക്ടറി (ക്യു എഫ് എഫ് കെ) പുതിയ ഭരണ സമിതി ചുമതലയേറ്റു

ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ (കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്) യുടെ 2026-27 കാലയളവിലേക്കുള്ള ഭരണ സമിതി

വെങ്ങാലി എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിത്രരചന മത്സരം നടത്തി

20 വർഷങ്ങളായി കോഴിക്കോട് വെങ്ങാലിയിൽ പ്രവർത്തിച്ചു വരുന്ന എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിത്രരചനാ മത്സരം നടത്തി. ചിത്രരചന മത്സരം സ്കൂൾ