എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.