പയ്യോളി: ദേശീയപാതയിൽ നിക്കാട് യനിക്കാട് പള്ളി അയ്യപ്പക്ഷേത്ര പരിസരത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭം മനുഷ്യച്ചങ്ങലയായി മാറി. ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പെടുന്ന പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേരാണ് മനുഷ്യ ചങ്ങലയിൽ അണിനിരന്നത്. ടെമ്പിൾ മസ്ജിദ് അടിപ്പാത കമ്മിറ്റി പയ്യോളി നോർത്തിൻടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു. കെ. പി അബ്ദുൽ ഹക്കീം അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ശശിതരിപ്പയിൽ, കെ ജയകൃഷ്ണൻ, ഷാഹിദാ പുറത്തൂട്ട്, പി .പി അബ്ദുൽ അസീസ്, ആരിഫ ഫൈസൽ, ഹൈറുന്നീസ,നസീമ, തുഷാര,കെ.ടി.വിനോദൻ,എൻ.സി.മുസ്തഫ, കെഎം ഷമീർ, പി വി അഹമ്മദ്, കെ.പി. ഗിരീഷ് കുമാർ, ടി പി ലത്തീഫ്,കെ.ടി.ഹംസ, എന്നിവർ സംസാരിച്ചു. മനോജ് തരിപ്പയിൽ സ്വാഗതവും, എം പി ജയദേവൻ നന്ദിയും പറഞ്ഞു
അയനിക്കാട് അയ്യപ്പക്ഷേത്രം മുതൽ തീർത്ഥ വരെ നീണ്ടു നിന്ന മനുഷ്യ ചങ്ങല ഒരു സൂചന മാത്ര മാണെന്നും, അധികാരികൾ കണ്ണ് തുറ ക്കാതിരുന്നാൽ കൂടുതൽ ശക്തമായ പ്രക്ഷോപരിപാടി കളുമായി നാട്ടുകാർക്ക് ഇറങ്ങേണ്ടി വരുമെന്നും കമ്മിറ്റി ഭാരവാഹികൾ സൂചിപ്പിച്ചു.







