സി.പി.എം കേരളത്തിലങ്ങോളമിങ്ങോളം ജനാധിപത്യ ത്തെ ഇല്ലായ്മചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാരുടെ ഒത്താശയോടെ അട്ടിമറിച്ച നടപടിയിൽ പ്രതിഷേധിച്ച് UDF മൂടാടി പഞ്ചായത്ത് കമ്മറ്റി നന്തിടൗണിൽ നടത്തിയ ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അസാധുവോട്ട് സാധുവായി പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വരണാധികാരിയെ സ്വാധീനിച്ച് പ്രസിഡൻ്റ് പദം സ്വന്തമാക്കിയ നടപടിക്ക് സി.പി.എം കനത്ത വിലനൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മൂടാടിയിൽ സംഭവിച്ച ജനാധിപത്യ ധ്വംസനം സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടും യോഗത്തിൽ പി.വി.അൻവർ. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മയിൽ, മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുഹിമാൻ, പി.വി. ഇബ്രാഹിം കുട്ടി, കെ.ടി. വിനോദൻ, ദുൽഖിഫിൽ പപ്പൻ മൂടാടി, ഹനീഫ മാസ്റ്റർ സംസാരിച്ചു.
മൂടാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ സ്വാഗതം ആശംസിച്ചു UDF ചെയർമാൻ സി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. നന്തിടൗണിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമ റാലിക്ക് UDF നേതാക്കളായ നൗഫൽ നന്തി , വർദ്ധ് അബ്ദുഹിമാൻ, ആർ. നാരായണൻ മാസ്റ്റർ, തടത്തിൽ അബ്ദുറഹിമാൻ, റഷീദ, ഫിറോസ് നന്തി , കൂരളി കുഞ്ഞമ്മത്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, കെ.പി.കരീം UDF പഞ്ചായത്തംഗങ്ങൾ നേതൃത്വം നൽകി
Latest from Local News
തിക്കോടി റെയിൽവേ ലെവൽ ക്രോസ് സ്ഥിരമായി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കോഴിക്കോട് വെസ്റ്റ്‌ഹിൽ സീനിയർ സെക്ഷൻ വർക്സ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 12.00 pm
ഒരുമയും സന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷമെന്നും നാടെങ്ങും സ്നേഹച്ചിരികൾ നിറയട്ടെ എന്നും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. നരിക്കൂട്ടുംചാൽ
ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം (കൊയിലാണ്ടി ഭാഗം) മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നും യുവാക്കൾ മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും യൂത്ത് കോൺഗ്രസ്സ് വിലയിരുത്തി.







