ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം (കൊയിലാണ്ടി ഭാഗം) മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു. ഇന്ന് സ്കൂൾ അവധി ആയതിനാലും മറ്റ് സർക്കാർ സ്ഥാപനങ്ങൾ അവധി ആയതിനാലും വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച കുറച്ച് പേർ പള്ളിയിൽ പോയി തിരിച്ച് വരുന്നതിന് അല്പം മുൻപാണ് തകർന്ന് വീണത്.
