പുതുവർഷത്തലേന്ന് കേരളത്തിൽ മദ്യവിൽപ്പനയിൽ വൻ വർധനവ്. ഡിസംബർ 31-ന് മാത്രം ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (108.71 കോടി) 16.93 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്.
വിൽപന കണക്കുകളിൽ കൊച്ചിയിലെ കടവന്ത്ര ഔട്ട്‌ലെറ്റാണ് ഒന്നാം സ്ഥാനത്ത്. ഒരു കോടിയിലധികം വിൽപന നടന്ന ഏക ഔട്ട്‌ലെറ്റും ഇതു തന്നെയാണ്. 1.17 കോടി രൂപയാണ് ഇവിടെ നേടിയത്.







