ഡോ.കെ.ടി.വർക്കി അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ടി.വർക്കി (77) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, കോയമ്പത്തൂർ സിഎംഎസ് കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു.
ഓൾ ഇന്ത്യ പ്രിൻസിപ്പൽസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ഭാരതിയാർ സർവകലാശാല സെനറ്റ് അംഗം, നാക് പിയർ ടീം അംഗം, യുജിസി വിദഗ്ധ സമിതി അംഗം, കണ്ണൂർ സർവകലാശാല പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, സോഷ്യൽ സയൻസ് ഫാക്കൽറ്റി അംഗം, കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വി.കെ.കൃഷ്ണ മേനോനും ഇന്ത്യയുടെ വിദേശനയവും, പൊളിറ്റിക്കൽ തിയറി എന്നിങ്ങനെ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്. പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷനൽ റിലേഷൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിൽ വിവിധ സർവകലാശാലകൾക്കായി പഠനപുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനാ അംഗമായി 1971ലെ യുദ്ധത്തിൽ പങ്കെടുത്തതിന് ചീഫ് ഓഫ് എയർ സ്റ്റാഫിന്റെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.

പേരാമ്പ്ര പന്തീരിക്കര കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ സിസിലി വർക്കി. മക്കൾ: ദീപക് വർക്കി (ദുബായ്), മിഥുൻ വർക്കി (ഹോങ്കോങ്). മരുമക്കൾ: സബി, ജിജിത. ആദ്യ ഭാര്യ എലമ്മ വർക്കി 2012ൽ മരണമടഞ്ഞിരുന്നു. സഹോദരങ്ങൾ: കെ.ടി.ജോസഫ്, പരേതരായ കെ.ടി.ചാക്കോ, കെ.ടി.മാത്യു, മറിയക്കുട്ടി, ത്രേസ്യാമ്മ. 

Leave a Reply

Your email address will not be published.

Previous Story

സീസൺ ടിക്കറ്റ് ഇനി ‘റെയിൽ വൺ’ ആപ്പിലൂടെ; യുടിഎസ് വഴി സീസൺ ടിക്കറ്റ് ലഭിക്കില്ല

Next Story

യൂത്ത് കോൺഗ്രസ്സ് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു 

Latest from Local News

യുവ പ്രാതിനിധ്യം വിജയമായി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ്

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നും യുവാക്കൾ മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും യൂത്ത് കോൺഗ്രസ്സ് വിലയിരുത്തി.

പുതുവത്സരത്തെ വരവേറ്റ്  എളാട്ടേരി അരുൺ ലൈബ്രറി

പുതുവത്സരത്തെ വരവേറ്റ്  എളാട്ടേരി അരുൺ ലൈബ്രറി. അരുൺ ലൈബ്രറിയുടെയും കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ സപ്തദിന ക്യാമ്പിൽ പങ്കെടുത്ത എൻ.എസ്.എസ്. വളണ്ടിയർമാരുടെയും ആഭിമുഖ്യത്തിലാണ്

തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പൊലീസ് കേസെടുത്തു

തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് വടകര പൊലീസ്

യൂത്ത് കോൺഗ്രസ്സ് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത്