തിരുവങ്ങൂർ ടൗണിൽ സർവീസ് റോഡിന് സമീപമുള്ള തിരുവങ്ങൂർ തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും യാതൊരു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുകയും മാലിന്യങ്ങൾ അലക്ഷ്യമായി പൊതു റോഡിന് സമീപം കൂട്ടിയിടുകയും മലിന ജലം പൊതു റോഡിന് സമീപത്തുകൂടെ ഒഴുക്കുകയും ചെയ്തതിനും ജല ഗുണനിലവാര പരിശോധന നടത്താത്ത വെള്ളം ഇടപാടുകാർക്ക് നൽകുകയും ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും, വിതരണം നടത്തുകയും, പകർച്ച വ്യാധികൾ , ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തി ചെയ്യരുതെന്നും ഉള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ചതിനും ആണ് നടപടി. ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും അടുക്കളയിലും യാതൊരു സുരക്ഷാ കവചങ്ങളും ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ നായ, പൂച്ച,എലി മറ്റു മൃഗങ്ങളുടെ സാന്നിധ്യം എന്നിവ ഹോട്ടലിൽ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വിൽപ്പന തീയതി കഴിഞ്ഞ പാലും പാൽ ഉൽപ്പന്നങ്ങളും സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
തിരുവങ്ങൂർ ടൗണിലെ ന്യൂ ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഉടമയ്ക്ക് രണ്ടു ദിവസത്തെ സമയം നൽകി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി നേതൃത്വം നൽകി.
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







