കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ( KSSPU ) പന്തലായനി ബ്ലോക്ക് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം – പെൻഷൻ ഭവൻ – യാഥാർത്ഥ്യമായി. ദേശീയ പാതയോരത്ത് പന്തലായനി അക്ലാരി കനാലിന് സമീപം നാലര സെന്റ് സ്ഥലത്താണ് ബ്ലോക്ക് പെൻഷൻ ഭവൻ നിർമ്മിച്ചിരിക്കുന്നത്. സ്ഥലം വാങ്ങൽ ഉൾപ്പടെ ഏകദേശം 35 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി ചെലവു വന്നു.
പെൻഷൻ ഭവൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ കെട്ടിടം പ്രവർത്തനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തൊട്ടാകെ വളരെ അപൂർവ്വം ഇടങ്ങളിൽ മാത്രമേ ഇത്തരം പെൻഷൻ ഭവനുകൾ യാഥാർത്ഥ്യമായിട്ടുള്ളു. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് പിന്നിൽ അണിനിരന്ന മുഴുവൻ പ്രവർത്തകരുടെയും ത്യാഗോജ്ജലമായ ഇടപെടലുകളെ അദ്ദേഹം അഭിവാദ്യം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ മുഖ്യാതിഥിയായി. KSSPU സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി, സംസ്ഥാന സമിതി അംഗം ടി.വി.ഗിരിജ, ജില്ലാ പ്രസിഡണ്ട് കെ.വി.ജോസഫ്, ജില്ലാ സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് KSSPU പ്രസിഡണ്ട് എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് KSSPU സെക്രട്ടറി ടി.സുരേന്ദ്രൻ, കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ ഭാസ്കരൻ ചേനോത്ത്,ട്രഷറർ എ.ഹരിദാസ്, വി.എം.ലീല എന്നിവർ സംസാരിച്ചു. സുനിൽ തിരുവങ്ങൂർ, പ്രൊഫ. രാജ്മോഹൻ എന്നിവർ നയിച്ച ഗാനമാലികയും അരങ്ങേറി.







