ബത്തേരി പുത്തലത്ത് പി സി മോഹനൻ മാസ്റ്റർ (77) അന്തരിച്ചു. കോട്ടക്കുന്ന് ശാന്തിനഗർ കോളനിയിലെ വസതിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. ബി. ജെ. പി ദേശീയ സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക മോർച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോർഡ് , നാളികേര ബോർഡ് വൈസ് ചെയർമാൻ, സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോളിയാടി എ യു പി സ്കൂൾ എച്ച് എം തസ്തികയിലിരിക്കെയാണ് വിരമിച്ചത്. ഭാര്യ: സത്യവദി. മക്കൾ: ദീപ, ധന്യ. മരുമക്കൾ: ശ്രീജിത്, അനിൽ.
സംസ്കാരം നാളെ പത്ത്മണിക്ക് കോളിയാടി തറവാട്ട് വളപ്പിൽ.
