ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. നാഗ്പൂരിനടുത്ത് അമരാവതി ജില്ലയിലാണ് സംഭവം. ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളുമാണ് പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തുന്നതിനിടയില്‍ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പൂര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.







