കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ വീണതാണ് പരിക്കുകൾക്ക് കാരണം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇതോടെ ഉത്സവത്തിനെത്തിയ ജനങ്ങൾ ഭീതിയിലായി ചിതറിയോടി. ഓടുന്നതിനിടെ തടഞ്ഞുവീണാണ് ഏഴ് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇടഞ്ഞ ആനയെ തളയ്ക്കുകയും ചെയ്തു
