സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ബെവ്കോ. മികച്ച പേര് നിർദ്ദേശിക്കുന്നവർക്കും ആകർഷകമായ ലോഗോ തയ്യാറാക്കുന്നവർക്കും ആകർഷകമായ സമ്മാനത്തുകയും ബെവ്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.
പാലക്കാടുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. താല്പര്യമുള്ളവർ ലോഗോയും പേരും അടുത്ത മാസം 7-നകം ബെവ്കോയ്ക്ക് സമർപ്പിക്കണം.







