ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം. ജനുവരി 26ന് രാവിലെ ഒമ്പതിന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കുന്ന പരേഡില്‍ പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിന് മുന്നോടിയായി ജനുവരി 22നും 23നും റിഹേഴ്‌സല്‍ പരേഡ് നടത്തും. ജനുവരി 24ന് അന്തിമ ഡ്രസ് റിഹേഴ്‌സല്‍ നടക്കും.
ആഘോഷത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, കണ്‍ട്രോള്‍ റൂം എ സി പി ദിനേഷ് കോറോത്ത്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു







