ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 30.56 ലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ  മണ്ഡലകാലത്ത് ശബരിമലയിൽ 30.56 ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെന്നും ഇതുവരെയുള്ള ആകെ വരുമാനം 332.77 കോടി രൂപയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് (TDB) പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

മണ്ഡലകാലത്തിന്റെ സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച സന്നിധാനത്ത് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. വെള്ളിയാഴ്ച വൈകുന്നേരം ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്കഅങ്കി ചാർത്തിയാണ് അയ്യപ്പ വിഗ്രഹത്തിൽ മണ്ഡലപൂജ നടത്തിയത്.

ശനിയാഴ്ച ഉച്ചവരെ 30,56,871 തീർത്ഥാടകർ ദർശനം നടത്തിയതായി കെ. ജയകുമാർ പ്രസ്താവനയിൽ പറഞ്ഞു.  കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിന്റെ കാര്യത്തിൽ ഇത്തവണ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ആകെ ലഭിച്ച 332,77,05,132 രൂപയിൽ 83.17 കോടി രൂപ കാണിക്കയിനത്തിൽ ലഭിച്ചതാണ്. കഴിഞ്ഞ വർഷം 41 ദിവസത്തിന് ശേഷം ലഭിച്ച വരുമാനം 297.06 കോടി രൂപയായിരുന്നു. ഇത്തവണ 40 ദിവസത്തിനുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തേക്കാൾ 35.70 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. അപ്പം, അരവണ വിൽപന, മുറി വാടക, ലേലം എന്നിവയിലൂടെയും വലിയ വരുമാനം ലഭിച്ചിട്ടുണ്ട്.

ആദ്യദിനങ്ങളിൽ ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും പിന്നീട് പോലീസിന്റെയും ദേവസ്വം ജീവനക്കാരുടെയും ഏകോപിത പ്രവർത്തനത്തിലൂടെ ദർശനം സുഗമമാക്കാൻ സാധിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

അന്നദാന സംവിധാനത്തിൽ ഇത്തവണ മാറ്റങ്ങൾ വരുത്തിയിരുന്നു. തീർത്ഥാടകർക്ക് മികച്ച ഭക്ഷണം നൽകുന്നതിനായി ‘സദ്യ’ ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. പരാതികൾ ലഭിച്ച ഉടൻ തന്നെ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.

ശനിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചതോടെ മണ്ഡലപൂജാ സീസണിന് സമാപനമായി. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വൻ ഭക്തജനത്തിരക്ക്

Next Story

കൊല്ലം താഴത്തവളപ്പിൽ മുഹമ്മദ് ശാമിൽ അന്തരിച്ചു

Latest from Main News

ശബരിമല മകരവിളക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്കിംഗ് തുടങ്ങി

മകരവിളക്കിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം തുടങ്ങി. 

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ്

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ എസ്ഐടി ഓഫീസില്‍

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന അമിത് ഷാ 330 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രിയും ഗാന്ധിനഗർ ലോക്‌സഭാ എംപിയുമായ അമിത് ഷാ അഹമ്മദാബാദിൽ നടക്കുന്ന പൊതു,

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വൻ ഭക്തജനത്തിരക്ക്

ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്രിസ്മസ് അവധിയും ഞായറാഴ്ചയും ഒത്തു വന്നതോടെ ദർശനത്തിനായി എത്തിയവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.