ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്രിസ്മസ് അവധിയും ഞായറാഴ്ചയും ഒത്തു വന്നതോടെ ദർശനത്തിനായി എത്തിയവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതിനുപുറമെ 140 വിവാഹങ്ങളും ഇന്നലെ ക്ഷേത്രസന്നിധിയിൽ വെച്ച് നടന്നു.
രാവിലെ ഒമ്പത് മണി മുതൽ പത്ത് മണി വരെയുള്ള സമയത്തായിരുന്നു ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. ഈ ഒരു മണിക്കൂറിനുള്ളിൽ മാത്രം ഏകദേശം 60 വിവാഹങ്ങൾ നടന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിനകത്തും പുറത്തും വൺവേ സംവിധാനം ഏർപ്പെടുത്തിയാണ് ഭക്തരെ കടത്തിവിട്ടത്.
തെക്കേ നടയിൽ നിന്ന് നേരെ ദീപസ്തംഭത്തിനടുത്തേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മേൽപ്പുത്തൂർ ഓഡിറ്റോറിയം ചുറ്റി കിഴക്കേ നടപ്പുരയിലെത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരുന്നത്. വഴിപാട് കൗണ്ടറുകൾക്ക് മുന്നിലും ക്ലോക്ക് റൂമുകൾക്ക് മുന്നിലും ഭക്തരുടെ നീണ്ട അനുഭവപ്പെട്ടു.







