ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു

കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു. ചേളന്നൂർ തിയ്യക്കണ്ടിയിൽ ബാബുവിന്റെ മകൻ മിഥുൻ (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി  ഒമ്പതരയോടെയാണ് അകലാപ്പുഴയിൽ പാവയിൽ ചീർപ്പിനടുത്ത് മീൻ പിടിക്കാൻ പോയപ്പോൾ മിഥുനെ  കാണാതായത്.

ഉടനെ നരിക്കുനി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാത്രിയുടനീളം തിരച്ചിൽ നടത്തിയെങ്കിലും മിഥുനെ കണ്ടെത്താൻ സാധിച്ചില്ല . തോണിയിൽ തിങ്കളാഴ്ച രാവിലെ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നീതു.

Leave a Reply

Your email address will not be published.