പ്രശസ്ത അഭിനേതാവ് ചേമഞ്ചേരി നാരായണൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നാടകകാരൻ എം നാരായണൻ മാസ്റ്റർക്ക്. അരനൂറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് സംവിധായകനായും അഭിനേതാവായും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് എം നാരായണൻ മാസ്റ്ററുടേത്. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലും നാരായണൻ മാസ്റ്റർ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.
10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പുരസ്കാരസമിതി ചെയർമാൻ കന്മന ശ്രീധരൻ മാസ്റ്റർ പ്രഖ്യാപിച്ചു. 2026 ജനുവരി ഒന്നിന് നടക്കുന്ന എടക്കുളം ഗോപാലൻകുട്ടി ഗ്രന്ഥാലയം വാർഷിക ആഘോഷവേദിയിൽ വച്ച് നന്മ സംസ്ഥാന പ്രസിഡണ്ട് വിൽസൺ സാമുവൽ പുരസ്കാരം സമർപ്പിക്കും.







