ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം പണിതത്. ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു.
124 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം അസൗകര്യം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു. വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിന്റെ സ്ഥാപനത്തിന് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ ഇലക്ട്രിക്കല്‍, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ വെല്‍ഡര്‍ കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്.
നൂതന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള കെട്ടിടത്തില്‍ ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ക്ലാസ്സ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പ്രവൃത്തി നിര്‍വഹണ ചുമതല.







