കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ക്ഷേത്രോത്സവത്തിൻ്റെ പ്രധാന ദിവസമായ വെള്ളിയാഴ്ച വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം സംഗീതജ്ഞൻ ആർ. കനകാംബരൻ (ആർ.കെ -മുൻ ആകാശവാണി) ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ രുഗ്മ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ അനിൽ കാഞ്ഞിലശ്ശേരി, സാമ്പത്തിക സംഘാടകൻ, ചിത്രകാരി കുമാരി നിഹാരിക രാജ് എന്നിവർ അനുമോദനവും ചിത്രകാരൻ സുരേഷ് ഉണ്ണി, ആർട്ടിസ്റ്റ് രമേഷ് എന്നിവർ ആദരവും ഏറ്റുവാങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.വിപിൻദാസ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം കെ. ശ്രീനിവാസൻ, പത്മനാഭൻ ധനശ്രീ, ഹരിഹരൻ പൂക്കാട്ടിൽ, ഉണ്ണി ശ്രീലക്ഷ്മി, ഷാജില പുറത്തെ അയങ്ങോളി, വി.എം. ജാനകി എന്നിവർ സംസാരിച്ചു.
