കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ ബിന്ദു സി.പി.എം ആനക്കുളം ലോക്കൽ കമ്മറ്റി അംഗമാണ്.
45ാം വാര്‍ഡായ കൊല്ലം വെസ്റ്റില്‍ നിന്നുള്ള നഗരസഭാംഗമായ മുസ്‌ലിം ലീഗിന്റെ തസ്‌നിയ ടീച്ചറായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എന്‍.ഡി.എ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. സി.ടി.ബിന്ദു 22 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിക്ക് 20 വോട്ടുകളാണ് ലഭിച്ചത്.







