തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്കം വീട്ടിൽ രജീഷ് (കുട്ടൻ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അയനിക്കാട് സ്വദേശി ധനീഷിനാണ് മര്‍ദ്ദനമേറ്റത്. ഗേറ്റ് അടച്ചപ്പോള്‍ ബസിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നില്‍. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ആക്രമിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നതായി ധനീഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ആളിനെ കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതായതോടെ ധനീഷ് ഇതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതോടെ ബൈക്കിലുണ്ടായിരുന്ന സംഘം ധനീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ പോയി ട്രാക്കിലിട്ടും മര്‍ദ്ദിച്ചു. ധനീഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.







