കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർഥി കോൺഗ്രസിലെ അഡ്വക്കേറ്റ് പി.ടി. ഉമേന്ദ്രനായിരിക്കും. ബിജെപിയുടെ ചെയർമാൻ സ്ഥാനാർത്ഥി പത്താം വാർഡിൽ നിന്ന് വിജയിച്ച അഭിന നാരായണൻ
46 അംഗ നഗരസഭാ കൗൺസിലിൽ 22 സീറ്റിൽ എൽ.ഡി.എഫും 20 സീറ്റിൽ യുഡിഎഫും നാല് സീറ്റിൽ ബിജെപിയും വിജയിച്ചു.കൗൺസിലിൽ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥി ചെയർമാൻ സ്ഥാനത്തേക്ക് വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി പി എമ്മിലെ സി. ടി. ബിന്ദുവിനെയാണ് പരിഗണിക്കുന്നത്.വാർഡ് രണ്ട് മരളൂരിൽ നിന്നാണ് ഇവർ വിജയിച്ചത്.യുഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനർത്ഥി മുസ്ലിംലീഗിലെ തസ്ലീന. ബി ജെ പി വൈസ് ചെയർമാൻ സ്ഥാനാർത്ഥി വാർഡ് 37-ൽ നിന് വിജയിച്ച പ്രിയങ്ക അനീഷ് കുമാറും .







