ആഴാവിൽ കരിയാത്തൻക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പണം

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക് ക്ഷേത്രം തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് , എരഞ്ഞോളി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മേൽശാന്തി ചാലോറ ഇല്ലം പുരുഷോത്തമൻ നമ്പൂതിരി എന്നിവർ കാർമ്മികത്യം വഹിക്കും.
ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്രമുറ്റം കരിങ്കൽ പതിച്ചത്. മലദൈവ മായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂർത്തി. മകരം 29,30 തീയതികളിൽ നട ക്കുന്ന ഉച്ചാൽ തിറ മഹോത്സവ മാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. എന്നാൽ കർക്കടക മാസമൊഴിച്ച് ഒട്ടുമിക്ക ദിവസ ങ്ങളിലും വഴിപാട് നട്ടത്തിറയും വെള്ളാട്ടും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published.