എൽ.ഡി.എഫിന് തുടർഭരണം കിട്ടിയ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി പി രമണി പ്രസിഡണ്ട് ആകും.സിപിഎമ്മിലെ എസി ബാലകൃഷ്ണൻ ആയിരിക്കും വൈസ് പ്രസിഡണ്ട്.മുൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് പി പി രമണി.മുമ്പ് ഗ്രാമപഞ്ചായത്ത് മെമ്പറും ‘സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്നു
സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.നിലവിൽ സിപിഎം കാരയാട് ലോക്കൽ കമ്മിറ്റി അംഗമാണ്.
എ.സി ബാലകൃഷ്ണൻ സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗമാണ്.അരിക്കുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പി.പി. രമണി വാർഡ് നാലിൽ നിന്നും എ.സി ബാലകൃഷ്ണൻ വാർഡ് ഒന്നിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
