കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒരു മലയാളി പോലും പുറന്തള്ളപ്പെടാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓരോ തവണയും പ്രത്യേക സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ കാർഡ് സഹായിക്കും.

കേരളത്തിൽ ജനിച്ചതാണെന്നും ഇവിടെ ദീർഘകാലമായി താമസിക്കുന്നതാണെന്നും തെളിയിക്കാനുള്ള നിയമപരമായ രേഖയാണിത്. ഇതോടെ ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങി പുതിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട അവസ്ഥ ഇല്ലാതാകും.

തഹസിൽദാർമാർക്കായിരിക്കും കാർഡ് വിതരണത്തിന്റെ ഉത്തരവാദിത്തം. കാർഡിന് നിയമപരമായ സംരക്ഷണം നൽകുന്നതിനായി റവന്യൂ വകുപ്പ് നിയമ വകുപ്പുമായി ചേർന്ന് കരട് നിയമം തയ്യാറാക്കും. ​”സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ആധാർ ഉണ്ടെങ്കിലും പലർക്കും ഭീതിയുണ്ട്. അവർക്ക് കേരളീയനെന്ന് തെളിയിക്കാൻ ഈ കാർഡ് കരുത്തുപകരും.” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Next Story

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട്