24/12/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

തസ്തിക

കേരളാ പോലീസ് ഫിംഗർ പ്രിൻ്റ് ബ്യൂറോയിൽ 3 ഫിംഗർ പ്രിന്റ് എക്സ്പർട്ട് തസ്തികകൾ സൃഷ്ടിക്കും. തൃശൂർ സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിലാണ് തസ്തിക സൃഷ്ടിക്കുക.

ടെണ്ടര്‍

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ തത്തപ്പള്ളി – വല്ലുവള്ളി പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട 1,82,27,401 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

പഴയ ദേശീയപാത 66 ൽ ആലപ്പുഴ ജില്ലയിലെ കൊമ്മാടി (കിമീ.408/000) മുതൽ കളർകോട് (കിമീ.416/000) വരെയുള്ള BC overlay പ്രവൃത്തികള്‍ക്ക് 2,00,09,957 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലെ ഉളുവാൻ മുറവക്കുളം പാടശേഖരത്തിലെ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് 1,25,32,181 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

പാട്ടത്തിന് അനുവദിക്കും

ഇടുക്കി വില്ലേജിലെ സര്‍വ്വേ 161/1ല്‍പ്പെട്ട 30 സെൻ്റ് ഭൂമി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 10 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കും. ജില്ലാ ഓഫീസ്, വനിതാ മിത്ര കേന്ദ്ര വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവ നിർമ്മിക്കുന്നതിന് ആർ ഒന്നിന് 100 രൂപ വാർഷിക പാട്ട നിരക്കിലാണ് നല്‍കുക. ‌

എറണാകുളം പുതുവൈപ്പ് വില്ലേജ്, ബ്ലോക്ക് 10 ൽ സർവ്വേ 1/1 ൽ പെട്ട 08.09 ആർ സർക്കാർ പുറമ്പോക്ക്, പുതുവൈപ്പ് വില്ലേജിലെ ലൈറ്റ് ഹൗസിനോട് ചേർന്നുള്ള തീരഭൂമി, കേരള തീര നിരീക്ഷണത്തിനായി റഡാർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പാട്ടത്തിന് അനുവദിക്കും. 30 വർഷത്തേയ്ക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിലാണ് അനുവദിക്കുക.

സർക്കാർ ഗ്യാരന്റി

മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം ശാഖയിൽ നിന്നു കടമെടുത്ത 2.30 കോടി രൂപയുടെ പ്രവർത്തന മൂലധന വായ്പയുടെ സർക്കാർ ഗ്യാരന്റി കാലാവധി 01.01.2026 മുതൽ 31.12.2029 വരെ നാലു വർഷത്തേക്കു നീട്ടും.

സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും

കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും.

പുനര്‍നിയമനം

കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിന്റെയും തൃശൂർ പുത്തൂര്‍ സുവോളജിക്കൽ പാർക്കിന്‍റെയും സ്പെഷ്യൽ ഓഫീസറായുള്ള കെ.ജെ.വർഗീസ്‌ ഐ.എഫ്.എസ്. (റിട്ടയേർഡ്) ൻ്റെ പുനര്‍നിയമനം 01-09-2025 മുതൽ 31-03-2026 വരെ ദീർഘിപ്പിക്കും.

അംഗീകൃത മൂലധനം വര്‍ദ്ധിപ്പിച്ചു

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം നിലവിലുള്ള 15 കോടി രൂപയിൽ നിന്ന് 30 കോടി രൂപയായി വർദ്ധിപ്പിക്കും.

കിൻഫ്രയ്ക്ക് ഭൂമി കൈമാറും

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ ബ്ലോക്ക് നം.6 ൽ റീ-സർവ്വേ നം.321/1 P1 -ൽ ഉൾപ്പെട്ട 99.85 സെന്റ് (0.4040 ഹെക്ടർ) ഭൂമിയും അതിലുള്ള ഗസ്റ്റ് ഹൗസും വ്യാവസായിക വികസനത്തിനായി കിൻഫ്രയ്ക്ക് കൈമാറും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി)-ന്റെ കൈവശമുള്ള ഭൂമിയാണിത്.

കരട് അംഗീകരിച്ചു

കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്പ്മെന്റ് സ്കീം 2025 ന്റെ കരട് അംഗീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

Next Story

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

Latest from Main News

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട്

ശബരിമല സ്വർണ മോഷണ കേസ്: ഡി മണിയെ കണ്ടെത്തി എസ്ഐടി സംഘം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കടത്താൻ ഗൂഢാലോചന

ശബരിമല കൊള്ളക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കടത്താൻ ശ്രമമുണ്ടായി എന്ന് എസ്‌ഐടിയുടെ വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന്