എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി എ.കെ മണി നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ അമ്പിളി അന്തർജനം അധ്യക്ഷത വഹിച്ച ചടങ്ങിൽ വളണ്ടിയർ സെക്രട്ടറി നിദ ഫാത്തിമ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷൈമ, ഡോ.കെ പി അനിൽകുമാർ, ഷൈജു.പി, മനോജ് എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് വളണ്ടിയർ ആയ അഭിഷേക്, ആദിത്യൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് ഡിസംബർ 30ന് ഉച്ചയ്ക്ക് സമാപിക്കും.

Leave a Reply

Your email address will not be published.