ഷഹബാസ് അമാൻ നജീബിനെ അനുമോദിച്ചു

2026 ജനുവരി 6 ന് പഞ്ചാബ് ലുതിയാനയിൽ വെച്ച് നടക്കുന്ന ജൂഡോ സ്കൂൾ നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ഷഹബാസ് അമാൻ നജീബിനെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പ്രസന്നകുമാരി ചൂരപ്പറ്റമീത്തൽ മെമൻ്റോ നൽകി അനുമോദിച്ചു. അഞ്ചാം വാർഡിലെ ഞേറക്കണ്ടി നജീബിൻ്റെയും സാബിറയുടെയും മകനായ ഷഹബാസ് അമാൻ 2025 ലെ കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. നാഷണൽ ഗെയിംസിൽ നമ്മുടെ നാടിന് അഭിമാനമായി മാറാൻ ഷഹബാസിന് കഴിയട്ടെ എന്ന് മെമ്പർ പറഞ്ഞു. അനുമോദന ചടങ്ങിൽ മുജീബ് കോമത്ത്, സി.എം ബാബു, സാവിത്രി ബാലൻ, സി.എം അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.