നടേരി നായാടൻപുഴ പുനരുജ്ജീവനം; 4.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
20.7 കോടിരൂപയുടെ വെളിയണ്ണൂര്‍ ചല്ലി പാടശേഖര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നായടാന്‍ പുഴ വീണ്ടെടുക്കാനുളള പദ്ധതിയും നടപ്പിലാക്കുന്നത്. 4.87 കോടി രൂപയാണ് ഇതിനായി മാത്രം വിനിയോഗിക്കുന്നത്.പുഴയോരം കരിങ്കല്ലു കൊണ്ട് കെട്ടിയശേഷം മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. നായാടന്‍ പുഴ ജലപ്രവാഹമുളളതാക്കി മാറ്റുകയാണ് ലക്ഷ്യം. നടേരിയിലെ പ്രധാന ശുദ്ധജലസ്രോതസ്സായിരുന്ന നായാടന്‍പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നായാടന്‍ പുഴയില്‍നിന്ന് വെളിയണ്ണൂര്‍ ചല്ലിയിലേക്കുള്ള ഇടത്തോട് പുനര്‍ നിര്‍മ്മാണവും നടക്കുന്നുണ്ട്.

നായാടന്‍ പുഴയിലെ ഒഴുക്ക് നിലക്കാന്‍ പ്രധാന കാരണം കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടു നികത്തി കനാല്‍ നിര്‍മിച്ചതാണ്. ഇതോടെയാണ് പുഴയുടെ നാശം തുടങ്ങിയത്.മുമ്പൊക്കെ പുഴ നിറയെ താമരവള്ളിയായിരുന്നു.ഇപ്പോള്‍ ആഫ്രിക്കന്‍ പായലും കുളവാഴയുമാണ് പടര്‍ന്ന് പിടിക്കുന്നത്.വ്യത്യസ്ഥ കുടിവെള്ള പദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതും ഒഴുക്ക് നിലക്കാന്‍ കാരണമായി. ചെറിയൊരു സ്ഥലത്തുമാത്രം നാല് പമ്പ് ഹൗസും ഇവിടെയുണ്ട്. ഇതില്‍ മിക്കതും ഉപയോഗിക്കുന്നില്ല. കനാല്‍ നിര്‍മിക്കാനായി പുഴ മണ്ണിട്ടുനികത്തിയിടത്ത് മണ്ണെടുത്തുമാറ്റി പകരം അവിടെ ബോക്‌സ് കള്‍വര്‍ട്ട് നിര്‍മിച്ച് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് വിണ്ടെടുക്കുകയാണ് വേണ്ടത്.കൊയിലാണ്ടി-അരിക്കുളം റോഡ് നായാടന്‍പുഴ മുറിച്ചു കടക്കുന്നിടത്തും സമാന രീതിയില്‍ ബോക്‌സ് കള്‍വര്‍ട്ട് പണിയണം.

നായാടന്‍ പുഴ നവീകരിച്ചാല്‍ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി ഇതിനെ മാറ്റാം. മുമ്പ് കാര്‍ഷികാവശ്യത്തിനും നായാടന്‍ പുഴയിലെ വെള്ളം ഉപയോഗിക്കുമായിരുന്നു. ജല വിനോദ പദ്ധതികളും കൊണ്ടു വരാം. നമ്പ്രത്തുകര ഭാഗത്ത് പുഴയിലെ പായലും ചമ്മിയും മറ്റ് മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസത്തിനകം തന്നെ പുഴയില്‍ വീണ്ടും വലിയ തോതില്‍ പായല്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഒഴുക്കില്ലാത്തതും ആളുകള്‍ കുളിക്കാനും അലക്കാനും പുഴയില്‍ ഇറങ്ങാത്തതുമാണ് പായല്‍ ശക്തമായി തിരിച്ചു വരാന്‍ ഇടയാക്കുന്നത്. അതല്ലെങ്കില്‍ സ്ഥിരമായി പായല്‍ നീക്കം ചെയ്യാന്‍ തയ്യാറാകണം.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിവൈഎഫ്ഐ പ്രതിഷേധം

Next Story

മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

കൊയിലാണ്ടി നഗരസഭ :യു.കെ ചന്ദ്രൻ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥി അഡ്വക്കേറ്റ് പി.ടി. ഉമേന്ദ്രൻ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥി, അഭിന നാരായണൻ ബി ജെ പി സ്ഥാനാർത്ഥി

കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ

ആഴാവിൽ കരിയാത്തൻക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പണം

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക്

ചെങ്ങോട്ടുകാവ് കെ. എൻ ഭാസ്കരൻ പ്രസിഡണ്ട് ആകും

യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു

അജയ് ബോസ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ആകും

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ