കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന് മുൻപായി പൂർത്തീകരിക്കാനും 2025 ഡിസംബർ 27ന് നിലവിൽ റോഡിലെ പൊടിശല്യം കെമിക്കൽ ഉപയോഗിച്ച് പരിഹാരം കാണാനും തീരുമാനമായി.
കൊയിലാണ്ടി – കൊല്ലം ഭാഗത്ത് രണ്ട് ചെറിയ പാലവും കോൺക്രീറ്റ് റോഡിൻ്റെ ടെൻഡർ പൂർത്തീകരിച്ചെങ്കിലും എത്രയും പെട്ടെന്ന് എഗ്രിമെൻ്റ് വെച്ച് പണി ജനുവരിയിൽ തുടങ്ങി മെയ് മാസത്തോടുകൂടി പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ഏഴു കുടിക്കൽ ഭാഗം മുതൽ പൊയിൽക്കാവ് ബീച്ച് വരെ തകർന്ന റോഡ് റീ ടാർ ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും പുതുതായി വരുന്ന ഫണ്ട് പൂർണമായും ഈ റോഡിൻ്റെ നവീകരണത്തിന് ഉപയോഗിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. കൂടാതെ കൊയിലാണ്ടി എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട് തുക അനുവദിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനിച്ചു. പി.വി.സുരേഷ്, കെ കെവൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.







