കൊയിലാണ്ടി ജോയിൻ്റ് ആർ.ടി.ഒ ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച് നടത്തി

കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആർ.ടി.ഒ ഓഫീസിലെ സമയ നിയന്ത്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള (CITU) നേതൃത്വത്തിൽ കൊയിലാണ്ടി ജോയിൻ്റ് ആർ.ടി.ഒ ഓഫീലേക്ക് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കെ.എം രാമകൃഷണൻ്റെ അദ്യക്ഷതയിൽ കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. എ. സോമശേഖരൻ സ്വാഗതവും, ബിജു പി നന്ദിയും പറഞ്ഞു. യു.വി. ബിജീഷ്, ഗോപി ഷെൽട്ടർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.