ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

/

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇത് നടത്തുന്നത്. കോഴിക്കോട് മലബാർ പാലസിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ സംഘടിപ്പിക്കുന്നത്. ഫെസ്‌റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.

ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്‌കൂൾ, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്‌ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്‌റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക.

Leave a Reply

Your email address will not be published.

Previous Story

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

Next Story

പയ്യോളി മിക്സ്ചർ വിവാദം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ബേക്കേഴ്സ് അസോസിയേഷൻ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.

പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടത് ഒരു ജീവൻ

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച