ക്രിസ്മസ് അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് കണ്ണൂരിലേക്കും കൊല്ലത്തേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.
ബംഗളുരുവിൽ നിന്ന് നാളെ (24) പുറപ്പെടുന്ന ട്രെയിൻ മറ്റന്നാൾ കണ്ണൂരിൽ എത്തും. ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ (06575/06576) ഡിസംബർ 24 (ബുധനാഴ്ച) വൈകിട്ട് 4:35 ന് എസ്.എം.വി.ടി ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും. 18 കോച്ചുകളാണുള്ളത്. തേർഡ് എസി, സ്ലീപ്പർ കോച്ചുകൾക്ക് പുറമെ പ്രത്യേക ട്രെയിനിൽ 6 ജനറൽ കമ്പാർട്ട്മെന്റുകളുമുണ്ട്. കെ.ആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. ഡിസംബർ 25 രാവിലെ 10:00-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 12:15 ന് ബെംഗളൂരുവിൽ തിരിച്ചെത്തും.
എസ്എംവിടി ബെംഗളൂരു -കൊല്ലം എക്സ്പ്രസ് സ്പെഷ്യല്‍ (06573/06574)ക്രിസ്മസ് ദിവസമായ 25ന് വൈകിട്ട് 3 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും. തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ലത്ത്നിന്ന് പുറപ്പെടുന്ന ട്രെയിൻ (06574) 27നു പുലർച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകള്‍ ഉണ്ടാവും.
