സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജനുവരി 11, 12 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നടക്കും. കൊയിലാണ്ടി പഴയ ചെത്ത് തൊഴിലാളി മന്ദിരത്തിലാണ് ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുക. വൈകീട്ട് നടക്കുന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വേളയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
