കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ് ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ ശ്രീജാ സുരേഷിന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ വനിതാ കൌൺസിൽ യോഗത്തിൽ സ്വീകരണം നൽകി.
അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാർദ്ദനൻ, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് എൻ കെ ലീല, ജില്ലാ സെക്രട്ടറി പ്രേമലത തുടങ്ങിയവർ പ്രസംഗിച്ചു







