വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും എസ് സി – എസ് ടി പ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്‌ടപരിഹാരം ലഭിക്കും വരെ കേരളത്തില്‍ തുടരുമെന്നും വ്യക്തമാക്കി. ഇരയുടെ സഹോദരനാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
“എന്റെ സഹോദരന് രണ്ട് കുട്ടികളുണ്ട്. കുട്ടികൾക്ക് 25 ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരം നൽകണമെന്നാണ് (കേരള) സർക്കാരിനോടുള്ള ഞങ്ങളുടെ ആവശ്യം,” അദ്ദേഹം പറഞ്ഞു. അവർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണെന്നും പ്രതികൾക്കെതിരെ എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കുറ്റം ചുമത്തണമെന്നും സഹോദരൻ പറഞ്ഞു. കുടുംബത്തിന് ഇതുവരെ സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.







