ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി വിഭവങ്ങളോടെയാണ് സദ്യ. അവിയലും തോരനും എന്നത് ഓരോ തവണയും മാറും.മോര്, രസം അല്ലെങ്കില്‍ പുളിശേരി എന്നിവയില്‍ ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസമുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും കേരളീയ സദ്യ വിളമ്പുക. ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യയും പുലാവും മാറി മാറി വിളമ്പും. ഞായറാഴ്ച പകല്‍ 12ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. സ്റ്റീല്‍ പ്ലേറ്റിലാണ് സദ്യ വിളമ്പുന്നത്.
