ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 വൈകിട്ട് ഏഴിന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജനുവരി രണ്ട് വരെ വൈകിട്ട് 6.30 മുതൽ മാനാഞ്ചിറ ഇനി അലങ്കാര ദീപങ്ങളാൽ വെട്ടിത്തിളങ്ങും.
ക്രിസ്റ്റല്‍ ഫോറസ്റ്റ് ഇന്‍സ്റ്റലേഷന്‍, ടണല്‍ ഓഫ് ലൈറ്റ്‌സ്, ജയന്റ് ഡ്രാഗണ് തുടങ്ങിയ മാതൃകകൾക്കു പുറമെ, മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളുമെല്ലാം ദീപങ്ങളാൽ അലങ്കരിക്കും.







