കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം. രാജീവ്, മുതിർന്ന കൗൺസിലറായ 31-ാം ഡിവിഷനിലെ കെ. കെ. ദാമോദരന് ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് 45 ഡിവിഷനുകളിലെ കൗൺസിലർമാർക്ക് കെ. കെ. ദാമോദരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭയിൽ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിലും അദ്ദേഹം അധ്യക്ഷത വഹിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. പി. ശൈലേഷും നഗരസഭ സെക്രട്ടറി എസ്. പ്രദീപും ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുതിയ നഗരസഭ അധ്യക്ഷനെയും ഉപാധ്യക്ഷനെയും 26-ന് തെരഞ്ഞെടുക്കും.







