കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്. മകൻ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കുത്തിയതെന്നാണ് അച്ഛൻ അബൂബക്കർ സിദ്ദിഖ് പൊലീസിന് നൽകിയ മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് അബൂബക്കർ സിദ്ദിഖിനെയും മകൻ മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മകൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് അബൂബക്കർ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.







